ലെനിന്‍ രാജേന്ദ്രന് വിട; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published : Jan 16, 2019, 02:58 PM ISTUpdated : Jan 16, 2019, 03:03 PM IST
ലെനിന്‍ രാജേന്ദ്രന് വിട; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Synopsis

 പ്രശസ്ത ചലച്ചിത്രകാരന് സാസ്കാരിക ലോകത്തിന്‍റെ വിട. തിങ്കളാഴ്ച അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്‍റെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. 

തിരുവന്തപുരം: പ്രശസ്ത ചലച്ചിത്രകാരന് സാസ്കാരിക ലോകത്തിന്‍റെ വിട. തിങ്കളാഴ്ച അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്‍റെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങിനെത്തി.  രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

തിങ്കളാഴ്ചയാണ് കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലെനിൻ രാജേന്ദ്രന്‍റെ അന്ത്യം.  ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിലെ എംബാം നടപടികൾ പൂർത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. 

ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ലെനിൻ രാജേന്ദ്രനെ അവസാനമായി കാണാൻ കടവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ എട്ടുമണിയോടെ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു