
തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടയ്ക്കും. 2.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം. രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജിൽ മൃതദേഹം ആദ്യം പൊതുദർശനത്തിന് വയ്ക്കും.10.30ഓടെ കലാഭവനിലും പൊതുദർശനമുണ്ടാവും. തിങ്കളാഴ്ചയാണ് കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ലെനിൻ രാജേന്ദ്രന്‍ മരണപ്പെട്ടത്.
ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിലെ എംബാം നടപടികൾ പൂർത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ലെനിൻ രാജേന്ദ്രനെ അവസാനമായി കാണാൻ കടവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ എട്ടുമണിയോടെ അന്തിമോപചാരം അർപ്പിക്കാനെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam