ഹിമാചല്‍ പ്രദേശ് രാജ് ഭവനില്‍ പുലി

Published : Dec 10, 2017, 02:24 PM ISTUpdated : Oct 04, 2018, 05:06 PM IST
ഹിമാചല്‍ പ്രദേശ് രാജ് ഭവനില്‍ പുലി

Synopsis

ഷിംല: ഹിമാചല്‍ പ്രദേശ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ പുലി കയറി. ശനിയാഴ്ചയായിരുന്നു സംഭവം. രാജ്ഭവന്‍ വളപ്പില്‍ കയറിയ പുള്ളിപ്പുലിയെ സുരക്ഷാ ഉദ്ദ്യോഗസ്ഥനാണ് ആദ്യം കണ്ടത്. അദ്ദേഹം ഉന്നത ഉദ്ദ്യോഗസ്ഥരെ വിവരമറയിച്ചു. പുലിയുടെ ഏതാനും ചിത്രങ്ങളും അദ്ദേഹം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വിവരമറിഞ്ഞ ഉടനെ വന്യജീവി വകുപ്പിനെ അറിയിക്കുകയും ചെയ്തു.

 വന്യജീവി വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ രാജഭവന്റെ കവാടങ്ങള്‍ അടയ്ക്കുകയും യാത്രക്കാരെ നിയന്ത്രിക്കുകയും ചെയ്തു. പുലി എങ്ങവെ രാജ്ഭവന്‍ വളപ്പില്‍ പ്രവേശിച്ചെന്ന്  വ്യക്തമല്ല. രാജ്ഭവന് ചുറ്റും നേരത്തെ തന്നെ വൈദ്യുതി വേലിയുണ്ട്.  സംഭവത്തില്‍ അന്വേഷണത്തിന് രാജ്ഭവന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പുലി ഇപ്പോഴും രാജ്ഭവന്‍ കോമ്പൗണ്ടില്‍ തന്നെയുണ്ടോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം