സംസ്ഥാനത്ത് കുഷ്ഠരോഗബാധിതരുടെ എണ്ണം കൂടുന്നു; 21 കുട്ടികൾക്ക് രോഗബാധ കണ്ടെത്തി

By Web TeamFirst Published Nov 2, 2018, 10:23 AM IST
Highlights

സംസ്ഥാനത്ത് കുഷ്ടരോഗബാധിതരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെ രോഗം സ്ഥിരീകരിച്ച 273 പേരിൽ 21 കുട്ടികളുമുണ്ട്. രോഗം ബാധിച്ച് വൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വൻ വര്‍ദ്ധനവുണ്ടെന്നിരിക്കെ സ്ഥിതി ഗുരുതരമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ടരോഗബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ രോഗം സ്ഥിരീകരിച്ച 273 പേരിൽ 21 കുട്ടികളുമുണ്ട്. രോഗം ബാധിച്ച് വൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വൻ വര്‍ദ്ധനവുണ്ടെന്നിരിക്കെ സ്ഥിതി ഗുരുതരമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗബാധ കൂടാൻ കാരണമാകുന്നു. രോഗം ബാധിച്ച് വൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വ‌ർധനയുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള കുഷ്ഠ രോഗ ബാധിതരുടെ എണ്ണം 247 ആണ്. ഇത്തവണ ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് രോഗ ബാധിതരുടെ എണ്ണം 273 ആയി. കഴിഞ്ഞ വര്‍ഷത്തക്കാൾ 2.16 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളിലെ രോഗബാധയിലും വര്‍ധനയുണ്ട്. ഈ വര്‍ഷം 21 കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് വൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലായി കാണുന്നത്.

രോഗം തിരിച്ചറിഞ്ഞ് തുടക്കം മുതൽ ചികിൽസ തേടിയാൽ രോഗം പൂർണമായും ഭേദമാക്കാനാകും. രോഗബാധിതരുടെ എണ്ണം കൂടിയതോടെ രോഗ ബാധ കണ്ടെത്താൻ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ് ഊര്‍ജിതമായി രംഗത്തെത്തിയിട്ടുണ്ട്. വീടുകയറിയുള്ള പരിശോധനയാണ് ഇതില്‍ പ്രധാനം.

click me!