
കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു. എറണാകുളത്തും എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ മാത്രം എലിപ്പനി ലക്ഷണത്തോടെ 25 പേർ ചികിത്സ തേടി. 119 പേരാണ് രോഗ ലക്ഷണത്തോടെ ചികിത്സയിൽ തുടരുന്നത്.
പത്തനംതിട്ടയിലും എലിപ്പനി ബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ മാത്രം 19 പേർക്ക് ഇവിടെ എലിപ്പനി സ്ഥിരീകരിച്ചു. ഇതുവരെ എലിപ്പനി ബാധിച്ചത് 38 പേർക്കാണ്.
എലിപ്പനി ഭീതിയിൽ തുടരുന്ന കോഴിക്കോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനം തുടരുകയാണ്. ജില്ലയിൽ 13 പേർക്കാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്. 118 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. പ്രതിരോധ മരുന്ന് വിതരണം കൂടുതൽ ഊര്ജിത്മാക്കൻ ഇന്നും മെഡിക്കൽ ക്യാമ്പുകൾ അടക്കം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിണ്ട്.
എലിപ്പനി ബാധിച്ച് ഇന്നലെ അഞ്ചുപേര്‍ കൂടി മരിച്ചിരുന്നു. മരിച്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് നാല് പേര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതോടെ 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 141 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടി.
കോഴിക്കോട് ജില്ലയിൽ മാത്രം ഇന്നലെ 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി രോഗ ലക്ഷണങ്ങളോടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേരാണ് രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam