സ്വവര്‍ഗാനുരാഗികൾ മൂന്നാംലിംഗ പട്ടികയിൽ വരില്ലെന്ന് സുപ്രീംകോടതി

By Web DeskFirst Published Jun 30, 2016, 9:58 AM IST
Highlights

ദില്ലി: സ്വവര്‍ഗ്ഗാനുരാഗികൾ മൂന്നാംലിംഗ പട്ടികയിൽ വരില്ലെന്ന് സുപ്രീംകോടതി. ശരീരികമായി മൂന്നാം ലിംഗക്കാർ ആയവർ മാത്രമേ ഈ പട്ടികയിൽ വരൂയെന്നും സുപ്രീകോടതി വ്യക്തമാക്കി. സ്ത്രീക്കും പുരുഷനും പുറമെ മൂന്നാംലിംഗം എന്ന കോളം അപേക്ഷാ ഫോറത്തിൽ ഉൾപ്പെടുത്തണമെന്ന് 2014 സുപ്രീംകോടതി വിധിച്ചിരുന്നു. വിധിയിൽ വ്യക്തയില്ലെന്നും മൂന്നാംലിംഗക്കാ‍ർ ആരൊക്കെ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാർ നൽകിയ അപേക്ഷയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ശാരീരികമായി മൂന്നാംലിംഗക്കാരായവർ മാത്രമാണ് മൂന്നാംലിംഗ പട്ടികയിൽ വരികയെന്നും സ്വവര്‍ഗാനുരാരികൾ മൂന്നാംലിംഗക്കാരല്ലെന്നും കോടതി വ്യക്തമാക്കി.  ഉത്തരവിൽ കൂടുതൽ വ്യക്തത ആവശ്യമില്ലെന്നും കോടതി അറിയിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ സർക്കാരിന്റ വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ ഫോറങ്ങളിൽ ഇനി മുതുൽ മൂന്നാംലിംഗം എന്ന കോളം കൂടി ഉൾപ്പെടുത്തും.

ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ കോടതി കേന്ദ്രസർക്കാരിനോടും സംസ്ഥാനസർക്കാരുകളോടും ആവശ്യപ്പെട്ടു.ഇവർക്കും സമൂഹത്തിൽ തുല്യമായ അവകാശങ്ങളും അവസരങ്ങളും നൽകണമെന്ന് കോടതി ഉത്തരവിട്ടു.

click me!