
കണ്ണൂര്‍: കോൺഗ്രസ് വിമതൻ പി കെ രാഗേഷ് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ.എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രാഗേഷിന് 55ൽ 28 വോട്ട് ലഭിച്ചു.എതിർ സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിലെ സി സമീറിന് 27 വോട്ടു കിട്ടി.സി.സമീർ രാജിവച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
പി കെ രാഗേഷിന്റെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതിനെത്തുടർന്നായിരുന്നു നറുക്കെടുപ്പിലൂടെ ഡെപ്യൂട്ടി മേയറായ സി സമീറിന്റെ രാജി.നേരത്തെ മേയർ സ്ഥാനത്തേക്ക് എൽഡിഎഫിനെ പിന്തുണച്ച പി കെ രാഗേഷ് സ്ഥിരം സമിതി തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വോട്ടുചെയ്തിരുന്നു.
കെ സുധാകരനടക്കമുളള കോൺഗ്രസ് നേതാക്കളുമായുളള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് വീണ്ടും ഇടതിനൊപ്പം ചേർന്നത്.ജനാധിപത്യത്തിന്റെ വിജയമാണ് തന്റെ തെരഞ്ഞടുപ്പെന്ന്പി കെ രാഗേഷ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam