
ദില്ലി: അരവിന്ദ് കെജ്രിവാള്‍ സർക്കാരിന്‍റെ ഒമ്പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബെയ്ജാൾ പുറത്താക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകരെ ഉൾപ്പടെയാണ് പുറത്താക്കിയത്. ഉപദേശകരെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണ്ണറുടെ നടപടി. അതേസമയം ഗവര്‍ണ്ണറുടെ നടപടി രാഷ്ട്രീയ പകപോക്കലെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam