ഐഡിബിഐ ബാങ്കിനെ സ്വന്തമാക്കി എല്‍.ഐ.സി ഇനി ബാങ്കിംഗ് രംഗത്തും

Web Desk |  
Published : Jun 29, 2018, 10:14 PM ISTUpdated : Oct 02, 2018, 06:42 AM IST
ഐഡിബിഐ ബാങ്കിനെ സ്വന്തമാക്കി എല്‍.ഐ.സി ഇനി ബാങ്കിംഗ് രംഗത്തും

Synopsis

13000 കോടി ചിലവാക്കി എല്‍.ഐ.സി ഐഡിബിഐ ബാങ്കിനെ സ്വന്തമാക്കി 

മുംബൈ:ഐഡിബിഐ ബാങ്കിന്റെ  51 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ  എൽ ഐ സി ക്ക് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) യുടെ അനുവാദം. ഇന്നു കൂടിയ ഐആർഡിഎഐ യോഗത്തിലാണ് തീരുമാനം. .

നിലവിൽ ബാങ്കിൽ 10 ശതമാനം ഓഹരി പങ്കാളിത്തമുള്ളഎൽഐസി 43 ശതമാനം ഓഹരികൾ കൂടി വാങ്ങുന്നതോടെ ബാങ്കിന്റെ ഉടമസ്ഥത എൽഐസിക്കാകും. പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് നിലവിലെ നിയമങ്ങൾ അനുസരിച്ച് ബാങ്കിംഗ് മേഖലയിലേക്ക് കടക്കാൻഐആർഡിഎഐയുടെ അനുമതി വേണ്ടിയിരുന്നു. ഇതൂ കൂടി അനൂകൂലമായതോടെ ഇനി  കേന്ദ്രസ‍ർക്കാരിന്റ അംഗീകാരം നേടിയാൽ പൂർണ്ണമായി എൽഐസി ബാങ്കിംഗ് മേഖലയിൽ ചുവട് ഉറപ്പിക്കും.

പുറത്തു വന്ന റിപ്പോർട്ടുകൾ അനുസരിച്ച13000 കോടിക്കാണ് ബാങ്കിന്റെ ഓഹരികൾ എൽഐസി വാങ്ങുന്നത്. ഓഹരികൾ കൈമാറ്റം ചെയ്യാൻ സെബി യുടെ അംഗീകാരം കൂടി ഐഡിബിഐ ബാങ്ക് തേടണം.നേരത്തെ ഐഡിബിഐ ഉൾപ്പെടെയുള്ള നാല് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്