
മോസ്‌കോ: പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയെങ്കിലും ഗബ്രിയേല്‍ ജീസസിന്റെ കാര്യത്തില്‍ ബ്രസീലിന് ഇപ്പോഴും ആശങ്ക. മോശം ഫോമാണ് താരത്തെ കുഴപ്പിക്കുന്നത്. ജീസസിന് പകരം ഫിര്‍മിനോയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. മൂന്ന് കളിയില്‍ ഗബ്രിയേല്‍ ജീസസ് പാഴാക്കിയ അവസരങ്ങള്‍ക്ക് കണക്കില്ല. ഏറെ പ്രതീക്ഷിച്ച ഒന്‍പതാം നമ്പര്‍ കുപ്പായത്തിന് തുടര്‍ച്ചയായി ഉന്നംപിഴച്ചപ്പോള്‍ അനായാസം ജയിക്കാവുന്ന് മത്സരങ്ങളെല്ലാം ബ്രസീല്‍ നഷ്ടപ്പെടുത്തി.
ടിറ്റെ പരിശീലകനായതിന് ശേഷം ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ജീസസ്. റഷ്യയിലേക്കെത്തിയപ്പോള്‍ ജീസസ് കളി മറന്നു. ജീസസിന് പകരം ലിവര്‍പൂള്‍ താരം ഫിര്‍മിനോയെ കളിപ്പിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യം. ഫിര്‍മിനോ പകരക്കാരനായി എത്തിയപ്പോഴൊക്കെ ബ്രസീലിയന്‍ മുന്നേറ്റത്തിന്റെ മൂര്‍ച്ച കൂടിയെന്നും ഇവര്‍ പറയുന്നു. മികവുള്ള താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ താരതമ്യം സ്വാഭാവികമാണെന്നും കോച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നുമാണ് ജീസസിന്റെ മറുപടി.
ഇക്കാര്യത്തില്‍ കോച്ച് ടിറ്റെയുടെ മറുപടി ഇങ്ങനെ. പ്രതീക്ഷകളല്ല, യാഥാര്‍ഥ്യമാണ് പ്രധാനം. സ്‌ട്രൈക്കര്‍ എപ്പോഴും ഗോള്‍ നേടണമെന്നില്ല. കഴിഞ്ഞ കഴിയില്‍ ഡിഫന്‍ഡര്‍ തിയാഗോയാണ് ഗോള്‍ നേടിയത്. സ്‌ട്രൈക്കറുടെ മികവ് പുറത്തുവരാന്‍ സെക്കന്‍ഡുകള്‍ മതി. അപ്രതീക്ഷിച കാര്യങ്ങള്‍ സംഭവിക്കുന്നതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam