കാരന്തൂര്‍ മര്‍ക്കസിനു മുന്നില്‍ സമരം നടത്തിയ  വിദ്യാര്‍ത്ഥികള്‍ക്ക് വധഭീഷണിയെന്ന് പരാതി

Published : May 16, 2017, 10:54 AM ISTUpdated : Oct 05, 2018, 01:15 AM IST
കാരന്തൂര്‍ മര്‍ക്കസിനു മുന്നില്‍ സമരം നടത്തിയ  വിദ്യാര്‍ത്ഥികള്‍ക്ക് വധഭീഷണിയെന്ന് പരാതി

Synopsis

അംഗീകാരം ഇല്ലാത്ത മൂന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തി സ്ഥാപനം വഞ്ചിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. മര്‍ക്കസ്സ് കോംപ്ലക്‌സിനു മുന്നില്‍  സമരം തുടരുന്നതിനിടെയാണ്  പല തരത്തില്‍ സോഷ്യല്‍ മീഡിയയിലുടെ ഭീഷണി സന്ദേശങ്ങള്‍ വരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വാട്ട്‌സ് ആപ് , ഫേസ് ബുക്ക് എന്നിവയിലൂടെ വന്ന ഭീഷണി സന്ദേശങ്ങള്‍ മുന്‍നിര്‍ത്തി  പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്  വിദ്യാര്‍ത്ഥികള്‍. 

മര്‍ക്കസിനു മുന്നില്‍ നടക്കുന്ന   സമരം പരിഹരിക്കാന്‍ കലക്ര്‍ ഇടപെട്ടിരുന്നു. 23 ന്  ചര്‍ച്ച വിളിച്ചിട്ടുണ്ട്. വിഷയം പഠിക്കാന്‍ ടെക്‌നിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള പത്തംഗ സംഘത്തെ നിയമിക്കുകയും ചെയ്തു.

നാല്  ലക്ഷത്തോളം രൂപ ഓരോ വിദ്യാര്‍ത്ഥിയിയില്‍ നിന്നും ഈടാക്കി അംഗീകാരം ഇല്ലാത്ത കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളാണ് മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയത് എന്നാണ് വിദ്യാര്‍തഥികളുടെ ആരോപണം. പ്രശ്‌നത്തില്‍  മാനേജ്‌മെന്റുമായി  ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാതെ വന്നതിനാലാണ്  വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. നഷ്ടപരിഹാര തുക ലഭിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ബോഡി ഷേമിങ്ങ്, കളിയാക്കൽ, കുട്ടികളുടെ മൊഴിയെടുത്തു; അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച, നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ കേസ്
'പണ്ടത്തെ പ്രസം​ഗം മറക്കരുത്, അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമാണ്': പാലാ ബിഷപ്പിന് മറുപടിയുമായി ഷോൺ ജോർജ്