ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യക്കും സുഹൃത്തിനും ജീവപര്യന്തം

Published : Aug 26, 2016, 05:38 PM ISTUpdated : Oct 05, 2018, 02:48 AM IST
ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യക്കും സുഹൃത്തിനും ജീവപര്യന്തം

Synopsis

തെളിവ് നശിപ്പിച്ചതിന് 10000 രുപയും  അതല്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. ഗൂഢാലോചന നടത്തിയതിന് 7500 രുപ പിഴയൊടുക്കണം ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ മൂന്ന് വര്‍ഷം കഠിന തടവ് അനുഭവിക്കണം. തടവുശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി. സുപ്രീം കോടതി വരെ ജാമ്യം നല്‍കാതിരുന്ന കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ കീഴ്ക്കോടതിക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ററ് 9ന് വളാഞ്ചേരി വെണ്ടാനൂരിലെ ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ് കുമാറിനെ  വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിവേററ നിലയില്‍ ഭാര്യ ജ്യോതിയെയും വീട്ടിനുള്ളില്‍ കണ്ടെത്തിയിരുന്നു.

കവര്‍ച്ച ശ്രമമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജ്യോതി തന്നെ മുറിവേല്‍പ്പിച്ചതാണെന്നും  കൊലപാതകത്തില്‍ ജ്യോതിയും പങ്കാളിയാണെന്നും അടുത്ത ദിവസം തന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് ഇവരുടെ അയല്‍വാസിയായ മുഹമ്മദ് യുസഫിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞു .
 കൊലപാതകം നടന്ന ദിവസം ജ്യോതി തന്നെ യുസഫിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയും രാത്രി വൈകി വീട്ടിലെത്തിയ വിനോദിനെ രണ്ടുപേരും ചേര്‍ന്ന്  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വിനോദിന് മറ്റൊരു ഭാര്യയും  മകളുമുണ്ടെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം നടത്താന്‍ ജ്യോതി പദ്ധതിയിട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എം.ആര്‍ അനിതയാണ് പ്രതികക്കുള്ള ശിക്ഷ വിധിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഴ്സുമാരു‌ടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ചൊവ്വാഴ്ച മധ്യസ്ഥത ചർച്ചക്ക് നിർദേശം; ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ല
ഇന്ത്യയെ വിഴുങ്ങുന്ന 'സൈലന്റ് സ്ലീപ്പ് എപ്പിഡെമിക്', ശാരീരികവും മാനസികവുമായ തകർച്ചയുടെ തുടക്കം, നിശബ്ദ ശത്രുവായി ഉറക്കമില്ലായ്മ