പാരീസിൽ അപ്പാർട്ട്മെന്റിൽ നിന്നും സിംഹക്കുട്ടിയെ കണ്ടെത്തി; ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Oct 24, 2018, 03:13 PM IST
പാരീസിൽ അപ്പാർട്ട്മെന്റിൽ നിന്നും സിംഹക്കുട്ടിയെ കണ്ടെത്തി; ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

കട്ടിലിന്റെ താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സിം​ഹക്കുട്ടി. പെൺസിംഹക്കുട്ടിയെയാണ് കണ്ടെടുത്തത്. ഇതിന് ആരോ​ഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ല. പൊലീസ് ഉദ്യോ​ഗസ്ഥർ വന്യമൃ​ഗ സംരക്ഷണ വകുപ്പിന് കൈമാറി.   

പാരീസ്: പാരീസിലെ ക്രെട്ടെയിലിലെ അപ്പാർട്ട്മെന്റിൽ ആറ് മാസം പ്രായമുള്ള സിംഹക്കുട്ടിയെ പൊലീസ് പിടിച്ചെടുത്തു. അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലിന്റെ താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സിം​ഹക്കുട്ടി. പെൺസിംഹക്കുട്ടിയെയാണ് കണ്ടെടുത്തത്. ഇതിന് ആരോ​ഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ല. പൊലീസ് ഉദ്യോ​ഗസ്ഥർ വന്യമൃ​ഗ സംരക്ഷണ വകുപ്പിന് കൈമാറി. 

പതിനായിരം യൂറോയ്ക്ക് സിംഹക്കുട്ടിയെ വിൽക്കാനുണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ  പ്രചരിച്ച വീഡിയോ പിന്തുടർന്നാണ് പൊലീസ് ഈ അപ്പാർട്ട്മെന്റിലെത്തിയത്. എവിടെ നിന്നാണ് ഈ സിംഹക്കുട്ടിയെ ഇയാൾക്ക് കിട്ടിയതെന്ന് വ്യക്തമല്ല. ഒന്നുകിൽ മറ്റൊരാൾക്ക് വേണ്ടിയായിരിക്കും ഇയാൾ വിൽക്കാൻ‌ ശ്രമിക്കുന്നത്. അല്ലെങ്കിൽ ഇയാൾ എവിടെ നിന്നെങ്കിലും സിംഹക്കുട്ടിയെ മോഷ്ടിച്ചതാകാമെന്നുമാണ് പൊലീസിന്റെ നി​ഗമനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വർഷത്തേക്ക് 90 ബില്യൺ യൂറോ; റഷ്യയെ പിണക്കാതെ യുക്രൈയ്ന് താത്കാലിക ഫണ്ട് ഉറപ്പാക്കി യൂറോപ്പ്
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ