ഒരു ബാഴ്സക്കാരന്‍ കരഞ്ഞപ്പോള്‍, മറ്റൊരു ബാഴ്സക്കാരന്‍ ചിരിച്ചു

By Web DeskFirst Published Jun 22, 2018, 7:45 AM IST
Highlights
  • രണ്ട് ബാഴ്സണലോണ താരങ്ങളാണ് അർജന്‍റീന
  • ക്രോയേഷ്യ മത്സരത്തിന്‍റെ വിധി നിശ്ചയിച്ചത്. ഒരാൾ ചിരിച്ചപ്പോൾ മറ്റേയാൾക്ക് തലകുനിച്ച് കളംവിടേണ്ടിവന്നു

മോസ്കോ: രണ്ട് ബാഴ്സണലോണ താരങ്ങളാണ് അർജന്‍റീന. ക്രോയേഷ്യ മത്സരത്തിന്‍റെ വിധി നിശ്ചയിച്ചത്. ഒരാൾ ചിരിച്ചപ്പോൾ മറ്റേയാൾക്ക് തലകുനിച്ച് കളംവിടേണ്ടിവന്നു. ലിയോണൽ മെസ്സിയിലേക്ക്, അയാളുടെ ഇടങ്കാലിലേക്ക് ചുരുങ്ങിയ ടീമാണ് അർജന്‍റീന. ഈ കാലുകളെ നി‍ർജീവമാക്കുക എന്നത് മാത്രമായിരുന്നു ക്രോയേഷ്യയുടെ തന്ത്രം.

അതുല്യ പ്രതിഭയായ മെസ്സിയെ തടയുക പ്രയാസം. ഇതിനാൽ മെസ്സിയിലേക്ക് പന്തുവരുന്ന വഴികളെല്ലാം തടയുകയായിരുന്നു ക്രോയേഷ്യയുടെ സുവർണ തലമുറ. 

ഇതിന് നേതൃത്വം നൽകിയത് ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരമായ ഇവാൻ റാകിട്ടിച്ചും റയൽ മാഡ്രിഡിലെ പ്രതിയോഗി ലൂക്ക മോഡ്രിച്ചും. ഇരുവരും ഒരിഞ്ച് പിഴയ്ക്കാതെ കണിശതയോടെ കളിച്ചപ്പോൾ മെസ്സി കാഴ്ചക്കാരാനായി. പന്തുതൊട്ടത് വല്ലപ്പോഴും മാത്രം. ലക്ഷ്യം തെറ്റിയ ആൾക്കൂട്ടമായി അർജന്‍റീന.  ഒറ്റപ്പെട്ട നീക്കങ്ങൾ റാക്കിട്ടിച്ചിന്‍റെ വലയിൽ കുടുങ്ങി. 

പ്രത്യാക്രമണങ്ങൾ മോഡ്രിച്ചിന്‍റെ കാലുകളിലൂടെ. ക്രോട്ടുകളുടെ വേഗവും കൃത്യയതയും മെസ്സിപ്പടയെ വെള്ളംകുടിപ്പിച്ചു. ലീഡെടുത്തിട്ടുംപ്രതിരോധത്തിലേക്ക് വലിയാതെ ക്രോയേഷ്യയുടെ തുടർ ആക്രമണങ്ങൾ. അർജന്‍റീനയുടെ നിയന്ത്രണ പൂർണമായും
കൈവിട്ടു.

ക്രോയേഷ്യ തന്ത്രങ്ങൾ അപ്പാടെ കളിത്തട്ടിൽ പ്രാവർത്തികമാക്കി. മെസ്സിക്കപ്പുറത്തേക്ക് സാംപോളി വഴിമാറി ചിന്തിക്കാതിരുന്നതും 
ക്രോയേഷ്യക്ക് തുണയായി.

click me!