
കണ്ണൂര്‍: കണ്ണൂരിൽ കംപ്യൂട്ടര്‍ സെന്‍ററിന്‍റെ മറവിൽ വ്യാപക വിസാ തട്ടിപ്പ്. നിരവധിപേര്‍ക്ക് ലക്ഷങ്ങൾ നഷ്ടമായി. വിദേശത്ത് എൻപതിനായിരം രൂപ മാസ ശമ്പളം വാഗ്ദാനം ചെയ്ത് പത്രപരസ്യം നൽകിയായിരുന്നു തട്ടിപ്പ്.
രജിത്തും ലിജോ ജോസഫും . രജിത്ത് ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി. ലിജോ കസര്‍കോട്കാരൻ. തുര്‍ക്കിയിലേക്കും ജോര്‍ജിയയിലേക്കും തൊഴിൽ വാഗ്ദ്ധാനം ചെയ്ത് ഇരുവരിൽ നിന്ന് മാത്രം കണ്ണൂര്‍ ചെമ്പേരിയിലെ ആൽബിൻ കംപ്യൂട്ടേഴ്സ് ഉടമകക്ഷ 13 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തട്ടിപ്പ് നടന്നത്. നിരവധിപേര്‍ ചതിവലയത്തിൽപ്പെട്ടു. പരാതി പ്രവാഹം എത്തിയതോടെ ആൽബിൻ കംപ്യൂട്ടേഴ്സ് കണ്ണൂര്‍ ചെമ്പേരിയിലെ ഓഫീസ് പൂട്ടി.
ഇടനിലക്കാരെ വച്ച് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കബളിപ്പിക്കൽ. രണ്ട് കേസുകളിൽ അറസ്റ്റിലായ കംപ്യൂട്ടര്‍ സെന്‍റര്‍ ഉടമ ഫിജി ജാമ്യത്തിലിറങ്ങി ഇപ്പോൾ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ചെമ്പേരി പൊലീസിന്‍റെ വിശദീകരണം, ഇടനിലക്കാരായ ജിൻസൻ, റോബിൻ, ഉണ്ണി, ജനാര്‍ദ്ദനൻ എന്നിവരെയും അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam