
ദില്ലി: ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിൽ ഉള്ള എല്ലാ മദ്യശാലകളും പൂട്ടണമെന്ന വിധിയിൽ ഭേദഗതി വരുത്താനാകില്ലെന്ന് സുപ്രീംകോടതി. വിധിയിൽ വ്യക്തതയും ഭേദഗതിയും വരുത്തണമെന്നാവശ്യപ്പെട്ട് മദ്യശാല ഉടമകൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
മദ്യശാല ഉടമകൾ നൽകിയ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ പറഞ്ഞു. പറയേണ്ട കാര്യങ്ങൾ ഇതിനകം പറഞ്ഞ് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകൾ ഇനി തുറക്കില്ലെന്ന് ഉറപ്പായി.പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam