പൂര്‍വ എക്സ് പ്രസിൽ ബിരിയാണിയിൽ പല്ലിയെ കണ്ടെത്തി

Published : Jul 26, 2017, 11:09 AM ISTUpdated : Oct 05, 2018, 12:24 AM IST
പൂര്‍വ എക്സ് പ്രസിൽ ബിരിയാണിയിൽ പല്ലിയെ കണ്ടെത്തി

Synopsis

ന്യൂഡൽഹി:  പൂര്‍വ എക്സ് പ്രസിലെ യാത്രകാര്‍ക്ക് വിളമ്പിയ ബിരിയാണിയിൽ പല്ലിയെ കണ്ടെത്തി. ട്രെയിൻ നമ്പ‍ര്‍ 12303 ഹൌറ-ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസിൽ ഇന്നലെയായിരുന്നു സംഭവം. ചത്ത പല്ലിയെ കണ്ടെത്തിയെ തുട‍ര്‍ന്ന് സഹയാത്രക്കാരിൽ ഒരാൾ ട്വിറ്ററിലൂടെ റെയിൽ മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകുകയായിരുന്നു.

 

"ട്രെയിൻ നമ്പ‍ര്‍ 12303 ൽ ബിരിയാണിയിൽ പല്ലി കണ്ടെത്തി, സീറ്റ് നമ്പ‍ര്‍ 1, പാസഞ്ചര്‍ സുഖമില്ലാതായി, ചികിത്സ ലഭിച്ചില്ല,#indianrailways", റെയിൽ വെയ്യെ ടാങ്ക് ചെയ്തുകൊണ്ട് യാത്രികന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. 

എന്നാൽ  യാത്രികന് ചികിത്സ നൽകിയതായാണ് ദനാപൂര്‍ ഡിവിഷൻ ഡിആ‍ര്‍എം കിഷോര്‍ പറയുന്നത്. അന്വേഷണത്തിന് ശേഷം നടപടി എടുക്കുമെന്നാണ് വിവരം. ശുദ്ധമല്ലാത്ത വെളളം ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണം, പൊതുസ്ഥലങ്ങളിൽ ഭക്ഷണം കളയുന്നു, ട്രെയിനിൽ പാറ്റശല്യം എന്നിവ സിഎജി (Comptroller and Auditor General ) ഒഡിറ്റിൽ കണ്ടെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര