തദ്ദേശ  ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് 6 യുഡിഎഫ് 6

By Web DeskFirst Published Sep 15, 2017, 10:33 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് 12 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും 6 സീറ്റ് വീതം നേടി.  തിരൂർ നഗരസഭ രണ്ടാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. വയനാട് കൽപ്പറ്റ മുൻസിപാലിറ്റിയിലെ മുണ്ടേരി വാർഡിൽ .എൽ ഡി എഫ് വിജയിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്  വെണ്മണി  ഡിവിഷൻ  എൽ ഡി എഫ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22 വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ഇവിടെ പ്രചാരണക്കാലത്ത് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഔദ്യോഗിക വാഹനത്തിൽ എത്തിയത് വിവാദമായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മാനിടംകുഴി വാർഡിലും കൊല്ലം തേവലക്കര ഗ്രാമപഞ്ചായത്തിലെ കോയിവിള  വാർഡിലും  കോട്ടയം പന്പാടി പഞ്ചായത്തിലും എൽഡിഎഫ് വിജയിച്ചു. കണ്ണൂർ രാമന്തളി പഞ്ചായത്തിലും  കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ജയം നേടി. 

click me!