പി വി അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയ പഞ്ചായത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

Web Desk |  
Published : Aug 29, 2017, 09:39 AM ISTUpdated : Oct 05, 2018, 03:03 AM IST
പി വി അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയ പഞ്ചായത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

Synopsis

മലപ്പുറം: പിവി അന്‍വറിനേയും കൂടരഞ്ഞി പഞ്ചായത്തിനേയും പിന്തുണക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ്  മണ്ഡലം കമ്മിറ്റി കെപിസിസിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനം എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. പഞ്ചായത്ത് അവര്‍ക്ക് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിനാണ് പാര്‍ക്കിന് അനുമതി നല്‍കിയത്. അതില്‍ അപകാതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയര്‍ ആന്‍റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പിവി അന്‍വര്‍ അപേക്ഷയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് വിശദമായി പഞ്ചായത്ത് പരിശോധിച്ചാണ് അനുമതി നല്‍കിയത്. അതിനാലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്ത്വം പാര്‍ക്കിനെതിരെ രംഗത്തെത്താതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ ഇപ്പോള്‍ ഫയര്‍ ആന്‍റ് സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമര്‍പ്പിച്ച ശേഖകളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചായ ത്തിനോട് ആവശ്യപ്പെടും.കെപിസിസി എന്തെങ്കിലും വീഴ്ച ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നും കൂടരഞ്ഞി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കെപിസിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ
സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി