
ദില്ലി: സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പാര്‍ലമെന്‍റിൽ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം തുടരും. രാവിലെ സഭാ കവാടത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധ ധര്‍ണ്ണ നടത്തും. സസ്പെൻഷൻ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് സഭക്കുള്ളിലും പ്രതിഷേധം ശക്തമാക്കും. ഇന്നലെ ബഹളത്തെ തുടര്‍ന്ന് ലോക്സഭ രണ്ടുതവണ തടസ്സപ്പെട്ടിരുന്നു.
ദളിതര്‍ക്കുനേരെയും ന്യൂനപക്ഷങ്ങൾക്കുനേരെയും ഉണ്ടാകുന്ന ആൾക്കൂട്ട അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ സ്പീക്കര്‍ക്കുനേരെ കടലാസ് കീറി എറിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ ഉൾപ്പടെ ആറ് കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ അഞ്ച് ദിവസത്തേക്ക് സസ്പെന്‍റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam