
മുംബൈ: മുംബൈയിൽ നാലുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഗുരുത പരിക്കേറ്റ 11 പേർ ചികിത്സയിലാണ്. രാത്രി ഒമ്പതുവരെയുള്ള വിവരങ്ങൾ പ്രകാരം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 23 പേർ കുടുങ്ങിക്കിടക്കുകയാണ്. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്. അഗ്നിശമന സേനയുടെ 14 വാഹനങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഘാട്കോപ്പർ ഭാഗത്തുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. നാല്പതിലധികം വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഇരുപതോളം കുടുംബങ്ങൾ കെട്ടിടത്തിൽ താമ സിച്ചിരുന്നു. കാലപഴക്കത്തിൽ ബലക്ഷയം സംഭവിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് മുനിസിപ്പൽ കമ്മീഷണറാണ് അന്വേഷിക്കുക. അന്വേഷണ റിപ്പോർട്ട് 15 ദിവസത്തിനകം മുഖ്യമന്ത്രിക്ക് നൽകാനും ഉത്തരവായി.
ശിവസേന നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ശരിയായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam