ശ്രീജിത്തിന്‍റെ മരണം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതി

Web Desk |  
Published : Apr 12, 2018, 03:55 PM ISTUpdated : Jun 08, 2018, 05:50 PM IST
ശ്രീജിത്തിന്‍റെ മരണം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതി

Synopsis

പൊലീസുകാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: വരാപ്പുഴയില്‍ ഗ്രീജിത്തിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധപെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ  എറണാകുളം കുന്നത്ത്നാട്  സ്വദേശിയായ  എം.വി.എലിയാസ് പരാതി ഫയൽ ചെയ്തു. പരാതി പരിഗണിച്ച ജസ്റ്റീസ് പയസ് സി. കുര്യാക്കോസ് ലോകായുക്ത , ജസ്റ്റീസ് കെ.പി.ബാലചന്ദ്രൻ ഉപലോകായുക്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതി ഫയലിൽ സ്വീകരിക്കുവാനും എതിർകക്ഷികളായ എ വി ജോർജ് , ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ ,സുമേഷ് എന്നിവർക്ക് നോട്ടീസ് അയക്കുവാനും ഉത്തരവിട്ടു . 

കൂടാതെ ദീപക്, ജിതിൻ രാജ് സന്തോഷ് സുമേഷ് എന്നിവരെ എ.ആർ ക്യാമ്പിൽ നിന്നും റൂറൽ എസ്പിക്ക് കീഴിൽ നിയമിച്ച ഉത്തരവ് , ഇവരെ വരാപ്പുഴ പോലിസ് സ്റ്റേഷനിൽ നിയമിച്ച ഉത്തരവ്, ഇവരെ എസ്പിയുടെ സ്ക്വാഡിൽ നിയമിച്ച ഉത്തരവ്, ശ്രീജിത്തിന്റെ അസ്വാഭാവിക മരണത്തെ സംബന്ധിച്ച ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ ഹാജരാക്കുവാൻ റൂറൽ എസ്പിക്ക് സമൻസ് അയക്കുവാനും  ,  ശ്രീജിത്തിന്റെ അറസ്റ്റ് മെമോ , വൂണ്ട് സർട്ടിഫിക്കറ്റ് , ശ്രീജിത്തിനെ ചികിത്സിച്ച ചേരാനല്ലൂർ ആശുപത്രിയിലെ കേസ് ഷീറ്റ്, വാരാപ്പുഴ പോലീസ് സ്റ്റേഷനിലെ 6/4, 7/4, 8/4 എന്നീ നീയതികളിലെ ജി.ഡി എൻട്രി , പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് , ശ്രീജിത്തിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ സംപൂർണ്ണ  സി.ഡി എന്നിവ ഹാജരാക്കുവാൻ എസ്.എച്ച് ഒ വരാപ്പുഴ പോലിസ് സ്റ്റേഷന് സമൻസ് അയക്കുവാനും കോടതി ഉത്തരവിട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലാലുവിന്റെ അമ്മ മടങ്ങി'; കരുതലോർമകളിൽ കണ്ണീരണിഞ്ഞ് സുഹൃത്തുക്കൾ; ശാന്തകുമാരിയ‌മ്മയ്ക്ക് അന്ത്യാജ്ഞലി, സംസ്കാരം പൂര്‍ത്തിയായി
'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല'; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി