ബെഹ്‌റ ചുമതലയേറ്റു; ജിഷ വധക്കേസ് പ്രതികളെ പിടികൂടുന്നതിന് പ്രഥമ പരിഗണന

By Web DeskFirst Published Jun 1, 2016, 7:13 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതയേറ്റു. ജിഷ വധക്കേസിലെ പ്രതികളെ പിടികൂടുകയാണ് പ്രഥമ പരിഗണനയെന്നും തെളിവുകള്‍ ആരെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ചുമതലയേറ്റ ശേഷം ലോകനാഥ് ബെഹ്റ പറഞ്ഞു.
പൊലീസ് ആസ്ഥാനത്ത് സ്‌മൃതി ഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് പുതിയ പോലീസ് മേധാവി ചുമതലയേല്‍കന്‍ എത്തിയത്.

ഡിജിപി ഓഫീസിലെത്തിയ ബെഹ്റയെ അടുത്ത സഹൃത്തും ജയില്‍ മേധാവിയുമായ ഋഷിരാജ് സിംഗും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന ഡിജിപി സെന്‍കുമാര്‍ അവധിയില്‍ പോയതിനാല്‍ പൊലീസ് ബാറ്റണ്‍ പുതിയ ഡിജിപിക്ക് കൈമാറിയത് പൊലീസ് ആസ്ഥാന എഡിജിപി അനില്‍കാന്താണ്. കേരള പൊലീസിനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസാക്കുകയാണ് ലക്ഷ്യമെന്ന് വാ‍ര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊലീസിനെ അധുനികവത്ക്കരിക്കും, ശാത്രീയ അന്വേഷണ രീതികള്‍ വിപുലമാക്കും. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ പ്രത്യേകമായി നേരിട്ട് പരിശോധിക്കും. ജിഷ കേസിലെ പ്രതിയെ പിടികൂടുന്നതിനാണ് പരിഗണനയെന്നും ഉദ്യോഗസ്ഥ വീഴ്ച പിന്നീട് പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു. 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ബെഹ്റ് സിബിഐ- എന്‍ഐഎ എന്നീ അന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒറീസ സ്വദേശിയ ബെഹ്റക്ക് ഇനി അഞ്ചുവര്‍ഷം കാലാവധിയുണ്ട്. മന്ത്രിസഭാ അംഗീകാരത്തോടെ ടി.പി.സെന്‍കുമാറിനെ പൊലീസ് ഹൗസിംഗ് കണ്‍ട്രേഷന്‍ കോര്‍പ്പറേഷനിലേക്ക് മാറ്റികൊണ്ട് ഉച്ചയ്‌ക്കണ് ഉത്തരവിറങ്ങിയത്. പൊലീസിന്റെ പ്രവ‍ത്തനങ്ങളെ സംബന്ധിച്ച പൊതുജനങ്ങളില്‍ അതൃപ്തിയുണ്ടായ സാചര്യത്തില്‍ മാറ്റാനുള്ള കേരള പൊലീസ് ആക്ടിലെ വകുപ്പ് ഉപയോഗിച്ചാണ് ഉത്തരവിറക്കിയത്. അതേസമയം, സെന്‍കുമാര്‍ 10 ദിവസം കൂടി അവധി നീട്ടിയിട്ടുണ്ട്.

click me!