ബ്രക്സിറ്റ് കലാപം അവസാനിക്കുന്നില്ല; രണ്ടാം ഹിതപരിശോധന വേണമെന്ന് ലണ്ടന്‍ മേയർ

Published : Sep 17, 2018, 09:34 AM ISTUpdated : Sep 19, 2018, 09:27 AM IST
ബ്രക്സിറ്റ് കലാപം അവസാനിക്കുന്നില്ല; രണ്ടാം ഹിതപരിശോധന വേണമെന്ന് ലണ്ടന്‍ മേയർ

Synopsis

നിലവിലെ ബ്രക്സിറ്റ് നടപടികള്‍ സങ്കീര്‍ണവും പാളിച്ചകള്‍ നിറഞ്ഞതുമാണെന്നാണ് സാദിക് ഖാന്‍റെ വാദം. ലേബര്‍പാര്‍ട്ടി നേതാവായ സാദിക് ഖാന്‍റെ നിലപാട് പാര്‍ട്ടി നിലപാടായി മാറിയാല്‍ അത് തെരേസാ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയേക്കും. രണ്ടാമതൊരു ഹിതപരിശോധനയ്ക്ക് ഒരു സാധ്യതയുമില്ലെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ല​​ണ്ട​​ൻ: യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ നി​​ന്നു പുറത്തുപോകുന്നതിനുള്ള ഹിതപരിശോധന വീണ്ടും നടത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തിപ്പെടുന്നു. ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍ രംഗത്തെത്തി. തെരേസാ മേ സര്‍ക്കാര്‍ ബ്രക്സിറ്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നതിനിടെയാണ് ലണ്ടന്‍ മേയറുടെ നേതൃത്വത്തില്‍ വിരുദ്ധാഭിപ്രായം ശക്തമാകുന്നത്.

നിലവിലെ ബ്രക്സിറ്റ് നടപടികള്‍ സങ്കീര്‍ണവും പാളിച്ചകള്‍ നിറഞ്ഞതുമാണെന്നാണ് സാദിക് ഖാന്‍റെ വാദം. ലേബര്‍പാര്‍ട്ടി നേതാവായ സാദിക് ഖാന്‍റെ നിലപാട് പാര്‍ട്ടി നിലപാടായി മാറിയാല്‍ അത് തെരേസാ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയേക്കും. രണ്ടാമതൊരു ഹിതപരിശോധനയ്ക്ക് ഒരു സാധ്യതയുമില്ലെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഹപ്രവർത്തകൻ 'ആന്‍റി' എന്ന് വിളിച്ചു; പരാതി നൽകിയ ഇന്ത്യൻ യുവതിക്ക് 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
വേലിക്കടിയിലെ മണ്ണ് മാന്തി നീക്കി രക്ഷപെട്ടത് സുപ്രധാന പദ്ധതിയിലെ അംഗം, 'ന്യൂക്ഗു'വിനായി തെർമൽ ക്യാമറ അടക്കം രംഗത്ത്, വ്യാപക തെരച്ചിൽ