രാജി ആവശ്യം; മലപ്പുറം മുതല്‍ കെടി ജലീലിന്‍റെ വീടുവരെ ലോങ് മാർച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്

By Web TeamFirst Published Dec 22, 2018, 2:12 PM IST
Highlights

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലോങ് മാർച്ച് നടത്തുമെന്ന് ഡീൻ കുര്യാക്കോസ്. അടുത്ത വ്യാഴാഴ്ച മലപ്പുറത്തു നിന്ന് ജലീലിന്റെ  വളാഞ്ചേരിയിലേക്കുള്ള വീട്ടിലേക്കാണ് ലോങ് മാർച്ച് നടത്തുക. 

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലോങ് മാർച്ച് നടത്തുമെന്ന് ഡീൻ കുര്യാക്കോസ്. അടുത്ത വ്യാഴാഴ്ച മലപ്പുറത്തു നിന്ന് ജലീലിന്റെ  വളാഞ്ചേരിയിലേക്കുള്ള വീട്ടിലേക്കാണ് ലോങ് മാർച്ച് നടത്തുക. കെ ടി ജലീലിനെ പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.

യൂത്ത് ലീഗായിരുന്നു ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് . ജലീലിന്‍റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു. 

ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയത്. അദീബിന്‍റെ യോഗ്യത കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചു. പിന്നാലെ വിഷയം യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഏറ്റെടുത്തു. വിഷയം സഭയില്‍ ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവ് മുരളീധരനായിരുന്നു. 

click me!