ഒറ്റ നമ്പർ ലോട്ടറിയുടെ മറവിൽ ഒഴുകുന്നത് ലക്ഷങ്ങൾ

Published : Jan 30, 2018, 09:40 PM ISTUpdated : Oct 04, 2018, 07:41 PM IST
ഒറ്റ നമ്പർ ലോട്ടറിയുടെ മറവിൽ ഒഴുകുന്നത് ലക്ഷങ്ങൾ

Synopsis

ഒറ്റ നമ്പർ ലോട്ടറിയുടെ മറവിൽ ലക്ഷങ്ങൾ ഒഴുകുന്ന സമാന്തര  സാമ്പത്തിക ശൃംഖലയുണ്ടെന്ന് ക്രൈംബ്രാഞ്ച്. സംസ്ഥാന വ്യാപകമായി ക്രൈബ്രാ‍ഞ്ച് നടത്തിയ റെയ്ഡിൽ 57 ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പുകാരാണ് പിടിയിലായത്.

സംസ്ഥാന ലോട്ടറിയ്ക്ക് വൻനഷ്ടം വരുത്തിയും, നികുതി വെട്ടിച്ചുമാണ് ഒറ്റനമ്പർ  ലോട്ടറി മാഫിയയയുടെ പ്രവർത്തനം. ലോട്ടറി എടുക്കുന്നവർക്ക് നമ്പറുകൾ എഴുതിയാണ് നൽകുന്നത്. സംസ്ഥാന ലോട്ടറിയുടെ ഏജന്‍റുമാരും വിൽപ്പാനാക്കാരും  തന്നെയാണ്  ഈ മാഫിയ പ്രവർത്തനത്തിനു പിന്നിൽ. വാടസാപ് വഴിയാണ് ഫല പ്രഖ്യാപനം നടത്തുന്നത്. ഒറ്റ നമ്പർ ലോട്ടറിയുടെ മറവിൽ  ലക്ഷക്കണക്കിന് രൂപയുടെയ ഹവാല സാമ്പത്തിക ഇടപാട് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നാണ്  ക്രൈബ്രാഞ്ച് പറയുന്നത്.

സൈബർ സെല്ലിന്‍റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് സാമ്പത്തിക തിരിമറികൾ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഉടൻ സംസ്ഥാന ധനമന്ത്രിക്ക് കൈമാറുമെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു.

സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ ഇതുവരെ   49 കേസുകൾ രജിസ്റ്റർ ചെയ്തു. വടക്കൻ കേരളത്തിലാണ് കൂടുതൽ കേസുകൾ. മലപ്പുറത്ത് മാത്രം 29 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് മോഹിപ്പിക്കുന്ന സമ്മാന ഘടനയുമായി ലോട്ടറി ചൂതാട്ടം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്