
കാശിനായുള്ള ജനങ്ങളുടെ ഓട്ടം തുടരുകയാണ്. നഗരത്തില്‍ കാശുള്ള എടിഎമ്മുകള്‍ക്ക് മുന്നിലെല്ലാം രാവിലെ മുതല്‍ തിരക്കോട് തിരക്കായിരുന്നു. ഗ്രാമങ്ങളില്‍ പക്ഷെ സ്ഥിതി വ്യത്യസ്ഥമാണ്. ആവശ്യത്തിന് എടിഎം കൗണ്ടറുകളില്ല, ഉള്ള എടിഎമ്മില്‍ കാശുമെത്തിയില്ല.. ഓടിയോടി മടുത്തും ഏറെ നേരം വരിനിന്നും വലയുന്ന ജനം.
നോട്ട് ക്ഷാമം വലച്ച വിദേശ വിനോദസഞ്ചാരികള്‍ക്കായി ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കൊച്ചിയിലേയും തിരുവനന്തപുരത്തേയും റിസര്‍വ് ബാങ്ക് റീജണല്‍ ഓഫീസുകളിലേക്ക് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.കോഴിക്കോട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു . വരുന്ന 17 ന് കരിദിനമാചരിക്കുമെന്ന് യുഡിഎഫും റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് പ്രതിഷധ പ്രകടനം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പ്രഖ്യാപിച്ചിട്ടുണ്ട് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക് റീജണല്‍ മാനേജറെ കണ്ടു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam