ബാലികയെ കാമുകന് കാഴ്ചവക്കാന്‍ ശ്രമം; യുവതിയും കാമുകനും അറസ്റ്റില്‍

Web Desk |  
Published : Apr 01, 2018, 01:28 PM ISTUpdated : Jun 08, 2018, 05:44 PM IST
ബാലികയെ കാമുകന് കാഴ്ചവക്കാന്‍ ശ്രമം; യുവതിയും കാമുകനും അറസ്റ്റില്‍

Synopsis

കാമുകന്‍റെ ആവശ്യപ്രകാരമാണ് കുട്ടിയെ ലോഡ്ജിലെത്തിച്ചതെന്ന് പൊലീസ്

ഇടുക്കി: ബാലികയെ കാമുകന് കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട്‌ പേര്‍ അറസ്‌റ്റില്‍. കുട്ടിയുടെ ബന്ധുവായ യുവതിയും ഇവരുടെ കാമുകനുമാണ് പിടിയിലായത്. തൃശൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്‌തുവരുന്ന കട്ടിയനാട്‌ സ്വദേശിനി വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്‌.

ബന്ധുവായ കുട്ടിയെ വടക്കാഞ്ചേരിയില്‍ ലോഡ്‌ജിലെത്തിച്ചാണ്  യുവതി കാമുകനു കൈമാറാന്‍ ശ്രമിച്ചത്‌. തിരികെ സ്‌കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണു പീഡനശ്രമം പുറത്തറിഞ്ഞത്‌. തുടര്‍ന്ന്‌ പോസ്‌കോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

ജോലി സ്‌ഥലത്തുവച്ചാണ്‌ യുവതി സന്തോഷുമായി അടുത്തത്. യുവാവുമായി വഴി വിട്ട ബന്ധം തുടര്‍ന്ന യുവതി കാമുകന്‍റെ ആവശ്യപ്രകാരമാണ് കുട്ടിയെ ലോഡ്ജിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമ്മുവിലെ പൂഞ്ചിൽ പാക് അതിർത്തിക്ക് സമീപം 105 അടി ഉയരത്തിൽ ദേശീയപാതാക ഉയര്‍ത്തി, വിനോദസഞ്ചാരികള്‍ക്ക് സ്വാഗതം
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും