
ഉദയ്‍പൂര്‍: പട്ടാപ്പകല്‍ പൊലീസ് സ്റ്റേഷന്‍ ടെറസില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍. ഉദയ്‍പൂരിലെ ഖാട്ട് നഗര്‍ പൊലീസ് സ്റ്റേഷന്‍ ടെറസില്‍ നടന്ന സ്നേഹ പ്രകടനമാണ് പുറത്ത് വന്നത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
വിദേശികളായ കമിതാക്കളാണ് ദൃശ്യത്തില്‍ ഉള്ളത്. എന്നാല്‍ ഇവര്‍ സ്റ്റേഷന്റെ ടെറസില്‍ എങ്ങനെയെത്തിയെന്നത് ഇനിയും വ്യക്തമായിട്ടില്ല. ദൃശ്യത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ദൃശ്യങ്ങളിലുള്ള കമിതാക്കള്‍ വിദേശികളാണ് , ഇത്തരം സംഭവങ്ങള്‍ അവര്‍ക്ക് സാധാരണമാണെന്നുമാണ് പൊലീസ് ആദ്യം പ്രതികരിച്ചത്. സംഭവം സമീപ കാലത്ത് നടന്നതല്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ആദ്യം വിഷയത്തില്‍ അന്വേഷിക്കാനൊന്നുമില്ലെന്ന് വിശദമാക്കിയ പൊലീസ് പിന്നീട് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള അമ്പലത്തിന്റെ പടികളില്‍ നിന്ന് സ്റ്റേഷന്റെ ടെറസില്‍ എത്താന്‍ കഴിയുമെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. അത്തരത്തില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയവരാകാം ദൃശ്യങ്ങളിലുള്ളതെന്നും സംശയമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam