ട്രെയിന്‍റെ ബാത്ത് റൂമില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍

Published : Nov 06, 2017, 08:32 PM ISTUpdated : Oct 05, 2018, 02:18 AM IST
ട്രെയിന്‍റെ ബാത്ത് റൂമില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍

Synopsis

തൃശ്ശൂര്‍: ട്രെയിന്‍റെ ബാത്ത് റൂമില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിളാണ് പിടിയിലായത്. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസിലാണ് സംഭവം. റെയില്‍വേ സംരക്ഷണ സേനയാണ് ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് രണ്ട് പേരെയും താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.

തൃശൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത് മുതല്‍ ബാത്ത് റൂമില്‍ നിന്ന് അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടിരുന്നതായി മറ്റ് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് യാത്രക്കാര്‍ പരിശോധന നടത്തിയെങ്കിലും ബാത്ത് റൂം ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ട്രെയിന്റെ ബാത്ത് റൂം ബലമായി തുറക്കുകയായിരുന്നു. 

ബാത്ത് റൂം തുറന്നപ്പോള്‍ അര്‍ദ്ധനഗ്നരായ നിലയില്‍ രണ്ട് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ബാത്ത് റൂമിനുള്ളില്‍ കണ്ടെത്തി. ഹൈദരാബാദില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്. പിടിയിലായവരെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം വിട്ടയച്ചു.

PREV
click me!

Recommended Stories

സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി, പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നൽകണം
വടക്കൻ കേരളം നാളെ പോളിം​ഗ് ബൂത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ​ഘട്ടം; പോളിം​ഗ് സാമ​ഗ്രികളുടെ വിതരണം പൂർത്തിയായി