
തിരുവനന്തപുരം: സോളാര്‍ കേസില്‍ റിട്ട: ജസ്റ്റിസ് അരിജിത് പസായത്തിന്‍റെ നിയമോപദേശം. സോളാര്‍ റിപ്പോര്‍ട്ടിലെ അടുത്ത നടപടിയെ കുറിച്ചാണ് നിയമോപദേശം ലഭിച്ചത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ഒന്‍പതിനാണ് നിയമസഭ ചേരുന്നത്. സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതും നവംബര്‍ ഒന്‍പതിനാണ്.
സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ സഹായം തേടാനും നേരത്തേ നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സോളാര്‍ റിപ്പോര്‍ട്ടിലെ അടുത്ത നടപടിയെ കുറിച്ച് നിയമോപദേശം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.