പ്രണയം മൂത്ത് 37 കാരിയുടെ കൂടെ 26 കാരന്‍ ഒളിച്ചോടി

Published : Jun 21, 2017, 05:46 PM ISTUpdated : Oct 05, 2018, 12:28 AM IST
പ്രണയം മൂത്ത് 37 കാരിയുടെ കൂടെ 26 കാരന്‍ ഒളിച്ചോടി

Synopsis

കൊച്ചി: പ്രണയം മൂത്ത് 37 കാരിയുടെ കൂടെ 26 കാരന്‍ ഒളിച്ചോടി.  എറണാകുളത്തെ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള നാവയത്തോട്ടിലാണ് സംഭവം.26 കാരനായ വയറിങ് തൊഴിലാളിക്കു 37 കാരിയായ യുവതിയോടു കടുത്ത പ്രണയം. 26 കാരനു വീട്ടില്‍ വിവാഹലോചനകള്‍ ഊര്‍ജിതമാക്കിയപ്പോഴാണു ഇരവരും ഒളിച്ചോടിയത്.

മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ആകുകയും മറ്റു വിവരങ്ങള്‍ കിട്ടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന്. യുവാവിന്‍റെ  വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ യുവാവിന്‍റെ മെബൈല്‍ അവസാനമായി ഓണാക്കിയത് വൈറ്റിലപ്പാറയിലാണെന്നു കണ്ടെത്തി.

വൈറ്റിലപ്പാറയിലെ 37 കാരിയുടെ വീട്ടിലായിരുന്നു യുവാവ്. അന്വേഷിച്ചെത്തിയ പോലീസിനോട് താന്‍ ഈ യുവതിയെ പ്രണയിച്ചു പോയി എന്നും തനിക്കു മറ്റാരേയും വിവാഹം കഴിക്കേണ്ട എന്നും യുവാവ് പറഞ്ഞു. 

മാനസികവും ശാരീരികവുമായി താന്‍ ഈ യുവതിയുമായി അടുത്തുപോയി മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു ഇയാള്‍. പിന്നീട് പോലീസ് രണ്ട് പേരേയും പറഞ്ഞു മനസിലാക്കി. യുവാവിനെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി