നഴ്സുമാരുടെ സമരം താത്കാലികമായി അവസാനിച്ചു

Published : Jun 21, 2017, 04:41 PM ISTUpdated : Oct 05, 2018, 01:13 AM IST
നഴ്സുമാരുടെ സമരം താത്കാലികമായി അവസാനിച്ചു

Synopsis

തിരുവനന്തപുരം: ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ തുടരുന്ന സമരം താത്ക്കാലികമായി അവസാനിച്ചു. മാനേജ്മെന്റ് പ്രതിനിധികള്‍, നഴ്‌സുമാരുടെ സംഘടനകള്‍ എന്നിവരുമായി സര്‍ക്കാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. സമരം ചെയ്ത നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50ശതമാനം  ഇടക്കാലാശ്വാസമായി നല്‍കും 

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ തൃശ്ശൂരിലെ എട്ട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു. പകര്‍ച്ചപ്പനിയുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ പ്രശ്നത്തിലിടപെട്ടത്. മന്ത്രിമാരായ എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സമരക്കാരും മാനേജ്മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. അടിസ്ഥാന ശമ്പളത്തിന്റെ 50ശതമാനം ഇടക്കാലാശ്വാസമായി നല്‍കും.

ഈ മാസം ലേബര്‍കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അടിസ്ഥാന ശമ്പളം ഉള്‍പ്പെടെയുളള  കാര്യത്തില്‍ ചര്‍ച്ച നടക്കും. തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. അതേസമയം 27ന് അനുകൂല തീരുമാനമില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകുമെന്നാണ് നഴ്‌സുമാരുടെ നിലപാട്. നഴ്‌സമാരുടെ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതിനേരത്തെ നിര്‍ദ്ദേശിച്ചിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി