ലുലു ജീവനക്കാര്‍ക്ക് 3.02 കോടി ദിര്‍ഹത്തിന്റെ ബോണസ്

Web Desk |  
Published : May 22, 2018, 01:52 AM ISTUpdated : Jun 29, 2018, 04:23 PM IST
ലുലു ജീവനക്കാര്‍ക്ക് 3.02 കോടി ദിര്‍ഹത്തിന്റെ ബോണസ്

Synopsis

പരിചയസമ്പത്ത്, രാജ്യം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും നിശ്ചിത തുകയായിരിക്കും വിതരണം ചെയ്യുക

ദുബായ്: സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ്​ ജീവനക്കാര്‍ക്ക് 3.02 കോടി ദിര്‍ഹത്തിന്റെ ബോണസ്​ പ്രഖ്യാപിച്ചു. ജി.സി.സിയിലും മറ്റു രാജ്യങ്ങളിലുമായി 40,000ത്തിലധികം ജീവനക്കാര്‍ക്ക്​ ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.  പരിചയസമ്പത്ത്, രാജ്യം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും നിശ്ചിത തുകയായിരിക്കും വിതരണം ചെയ്യുകയെന്നും ലുലു ഗ്രൂപ്​ വ്യക്തമാക്കി. യു.എ.ഇ രാഷ്‌ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‍യാന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള സായിദ് വര്‍ഷത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്ക്​ ബോണസ്​ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്വകാര്യ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ