
കോഴിക്കോട്: രാഹുലിനും ഷാഫിക്കുമെതിjzരെ ആരോപണം ഉന്നയിച്ച എംഎ ഷഹനാസിനെ KPCC സാംസ്കാരിക സാഹിതി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന തന്‍റെ പരാതി ഷാഫി പറന്പിൽ പരിഗണിച്ചില്ലെന്നായിരുന്നു ആരോപണം.താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും അവര്‍ മുന്നറിയിപ്പ് ന്ല്‍കിയിരുന്നു.രാഹുൽ സന്ദേശം അയച്ചതിനും തെളിവുണ്ട്.പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുമെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
മഹിളകോണ്‍ഗ്രസിലെ രാഹുലിന്‍രെ അമ്മയുടെ പ്രായമുള്ള മുതിർന്ന സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായെന്നും ഷഹനാസ് വെംളിപ്പെടുത്തിയിട്ടുണ്ട്.രാഹുലിനെതിരെ പരാതി പറയാത്ത മുഴുവൻ സ്ത്രീകളുടെ മൌനത്തിനും ഷാഫി ഉത്തരം പറയണം. .അത് മനസിലാക്കിയാണ് ഷാഫിയോട് പരാതി പറഞ്ഞതെന്നും ഷഹനാസ് പറയുന്നു