ജനങ്ങൾ വോട്ടുചെയ്​തത്​ ജയലളിതയുടെ വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല: സ്​റ്റാലിൻ

Published : Feb 05, 2017, 08:46 AM ISTUpdated : Oct 05, 2018, 03:56 AM IST
ജനങ്ങൾ വോട്ടുചെയ്​തത്​ ജയലളിതയുടെ വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല: സ്​റ്റാലിൻ

Synopsis

ചെന്നൈ: ജയലളിതയുടെ വീട്ടുവേലക്കാരിയെ മുഖ്യമന്ത്രി ആക്കാനല്ല തമിഴ്‍നാട്ടിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ. അണ്ണാ ഡി എം കെയിലെ സംഭവ വികാസങ്ങൾ ഡി എം കെ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണെന്നും ഇപ്പോള്‍ ഡി എം കെ എടുക്കുന്ന ഏതൊരു തീരുമാനവും ജനാധിപത്യപരമായിരിക്കുമെന്നും ഡി എം കെ വർക്കിങ്​​ പ്രസിഡൻറ്​ കൂടിയായ സ്​റ്റാലിൻ  കൂട്ടിച്ചേർത്തു. 2016 മെയിൽ ജനങ്ങൾ വോട്ട്​ ചെയ്​തത്​ ജയലളിത നയിക്കുന്ന സർക്കാറിന്​ വേണ്ടിയാണെന്നും പനീർശെൽവമോ അല്ലെങ്കിൽ ജയലളിതയു​ടെ വീട്ടുകാരിയോ നയിക്കുന്ന സർക്കാറിനു വേണ്ടിയല്ലെന്നും പി ടി ഐക്ക്​ നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിന്‍ പരിഹസിച്ചു.

അതിനിടെ തമിഴ്നാട്ടിലെ നേതൃമാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാൻ അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗം ചെന്നൈയിൽ അൽപ്പസമയത്തികം ചേരും. മുഖ്യമന്ത്രി പദത്തിനായുള്ള  കരുനീക്കങ്ങൾ ശശികല ശക്തമാക്കിയതിനിടെയാണ് യോഗം.

ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ഭരണപ്രതിസന്ധിയായിരുന്നു തമിഴ്നാട്ടിലെമ്പാടും ജല്ലിക്കട്ടിനുവേണ്ടി ഉയർന്നു വന്ന ജനകീയപ്രക്ഷോഭം. ജല്ലിക്കട്ടിനുമപ്പുറം കര്‍ഷക ആത്മഹത്യകളും വരൾച്ചയുമുൾപ്പടെ തമിഴ്നാട്ടിലെ സാധാരണക്കാരെ നേരിട്ട് ബാധിച്ച പ്രശ്നങ്ങൾക്ക് നേരെ സർക്കാർ കാണിച്ച അലംഭാവത്തിനെതിരെയുള്ള പ്രതിഷേധമാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു.

സാധാരണക്കാർക്കിടയിൽ ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ചുചേർക്കാൻ അണ്ണാ ഡിഎംകെ തീരുമാനിക്കുന്നത്. ജയലളിതയുടെ വിശ്വസ്തരായിരുന്ന മുൻ ചീഫ് സെക്രട്ടറിയും മലയാളിയുമായ ഷീലാ ബാലകൃഷ്ണന്‍ ഉൾപ്പടെ മൂന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചതോടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

ശശികലയുടെ ഭർത്താവ് നടരാജന് അടുത്ത ബന്ധമുള്ള ഐഎഎസ് ഉദ്യോഗസ്ഥരാകും മുഖ്യമന്ത്രിയുടെ ഓഫീസിൽ പകരം ചുമതലകൾ ഏറ്റെടുക്കുകയെന്നും കരുതപ്പെടുന്നു. ഈ സാഹചര്യത്തിൽ ശശികല നടരാജന് മുഖ്യമന്ത്രിപദം കൈമാറി ഒ പനീർശെൽവം സ്ഥാനമൊഴിയുമോ അതോ ഭരണപരമായ വെല്ലുവിളികൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തിൽ എംഎൽഎമാർക്ക് നിർദേശം നൽകാനാണോ യോഗം വിളിച്ചിരിയ്ക്കുന്നതെന്ന കാര്യം നിർണായകമാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ വിധി വരാനിരിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംപിമാർ എതിർപ്പുയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ശശികലയ്ക്ക് മേൽ മുഖ്യമന്ത്രിപദമേറ്റെടുക്കാനുള്ള സമ്മർദ്ദവുമുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ
2 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടീസ് അയച്ച് എംഎൽഎ; ജിസിഡിഎും മൃദംഗവിഷനും എതിർകക്ഷികൾ