തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍

Published : Nov 14, 2017, 08:55 AM ISTUpdated : Oct 04, 2018, 11:54 PM IST
തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍

Synopsis

കൊച്ചി: തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. കായല്‍ കയ്യേറ്റകേസില്‍ തോമസ് ചാണ്ടിക്കായി കോണ്‍ഗ്രസ് നേതാവായ തന്‍ഖയാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുക. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിന്‍റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുത്. വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും എം.എം ഹസ്സന്‍ വ്യക്തമാക്കി.  മധ്യപ്രദേശിൽനിന്നുളള രാജ്യസഭ എംപിയാണ് വിവേക് തൻഖ. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ പുതിയ വിവാദം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ; മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നു
എൽഡിഎഫിനെ ഞെട്ടിച്ച് വയനാട്; ചൂരമല, മുണ്ടക്കൈ, അട്ടമല ബൂത്തുകളിൽ പിന്നിൽ, ഉരുൾപൊട്ടൽ ദുരന്തമേഖലയിലേറ്റത് കനത്ത ആഘാതം