തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവും: എം എം മണി

Published : Nov 28, 2017, 11:16 AM ISTUpdated : Oct 04, 2018, 05:45 PM IST
തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവും: എം എം മണി

Synopsis

സി.പി.ഐയെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചതിൽ തിരുവഞ്ചൂരിനെ അപഹസിച്ച് മണി. തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്ന് എം എം മണി പറഞ്ഞു. സ്വഭാവവും കൃഷ്ണന്റേതാണെന്നും എം എം മണി ആരോപിച്ചു. തിരുവഞ്ചൂർ കരിക്ക് കുടിച്ചതൊന്നും ആരും മറന്നിട്ടില്ലല്ലോ എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. 

നേരത്തെ സിപിഐയ്ക്ക് യുഡിഎഫിലേക്ക് വരാനുള്ള സാധ്യതകള്‍ തുറന്നിടുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു‍. സിപിഐയെ തിരുവഞ്ചൂര്‍ പരസ്യമായി  യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിച്ച് പൊരുതാന്‍ കേരളം അനുവദിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരുന്നു.

 ഈ ചന്ദ്രശേഖരനെയും സി അച്യുതമേനോനെയും തിരുവഞ്ചൂര്‍ പുകഴ്ത്തിയിരുന്നു. അച്യുതമേനോന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടം അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

റവന്യു മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണയോജിപ്പാണുള്ളതെന്നും എന്നാല്‍ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവര്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു. മന്ത്രി അറിയാതെ മറ്റ് യോഗങ്ങള്‍ക്ക് പോകുന്നതും ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായങ്ങള്‍ പറയുന്നതും നാട്ടില്‍ നടപ്പുള്ള കാര്യങ്ങളല്ല. ഭൂമി വിഷയത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് മുന്നേറ്റമുമുണ്ടാകണമെന്നും തിരുവഞ്ചൂര്‍ വിശദമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി
ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം, ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുള്ള വ്യക്തിയെന്ന് എസ്ഐടി