വി ടി ബല്‍റാം എ കെ ജിയെ പറ്റി പറഞ്ഞത് പോക്രിത്തരമെന്ന് എം എം മണി

Published : Jan 06, 2018, 02:19 PM ISTUpdated : Oct 05, 2018, 02:08 AM IST
വി ടി ബല്‍റാം എ കെ ജിയെ പറ്റി പറഞ്ഞത് പോക്രിത്തരമെന്ന് എം എം മണി

Synopsis

കൊട്ടാരക്കര: വി ടി ബല്‍റാം എകെജി യെ പറ്റി പറഞ്ഞത് പോക്രിത്തരമെന്ന് എംഎം മണി. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം എം മണിയുടെ പ്രതികരണം. ബലറാമിനെ ജനിപ്പിച്ചത് സ്വന്തം അച്ഛനും അമ്മയും ആണോ എന്ന് ഇപ്പോ സംശയം പ്രകടിപ്പിച്ചാൽ ഇപ്പോൾ എന്ത് ചെയ്യുമെന്ന് മണി പരിഹസിച്ചു. ശുദ്ധ പിറപ്പ് കേടാണ് ബലറാമിന്റെ പ്രസ്താവനയെന്നും മണി പറഞ്ഞു. 

എന്നാല‍ എകെജിക്കെതിരായ വിവാദ പോസ്റ്റിൽ ഉറച്ച് നിൽക്കുന്നുവെന്നും മാപ്പ് പറയില്ലെന്നും വി ടി ബൽറാം എംഎൽഎ വിശദമാക്കി.  പരാമർശത്തിന്റെ പേരിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിൽ എംഎൽഎ വീണ്ടും പോസ്റ്റിട്ടു.  

ഒളിവിൽ കഴിയുന്ന കാലത്ത് എ കെ ജി ബാലപീഡനം നടത്തിയെന്ന വി ടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. സൈബ‍ർ ലോകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്പോഴാണ്, എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എകെജിയുടെ ആത്മകഥയിൽ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,
'ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല, എന്നിട്ടും എന്തിനീ ക്രൂരത?' ബംഗ്ലാദേശിൽ ആൾക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്‍റെ ഭാര്യ