ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം എം മണി

Web Desk |  
Published : Apr 04, 2017, 09:47 AM ISTUpdated : Oct 04, 2018, 11:53 PM IST
ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം എം മണി

Synopsis

ദില്ലി: ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിരപ്പള്ളി പദ്ധതിയിൽ സമവായമുണ്ടാക്കാൻ സിപിഐ ഉൾപ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കായകംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടുപോണോയെന്നത് പരിശോധിക്കണമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു

വരൾച്ചയിൽ അണക്കെട്ടുകളിൽ നിന്ന് 30 ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങി ഇത്തതവണ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. 200 മെഗാവാട്ട് വൈദ്യുതി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പുതുതായി ടെണ്ടര്‍ വച്ച കാറ്റാടി നിലയങ്ങളിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ സംസ്ഥാനത്തിന് ഉറപ്പ് നൽകി. വൈദ്യുതി ഉത്പാദനം ഇല്ലാതിരുന്നിട്ടും കായംകുളം താപവൈദ്യുതി നിലയത്തിന് കെ എസ് ഇ ബി നൽകുന്ന വാര്‍ഷിക സ്ഥിര വില 293 കോടി രൂപയായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കൂട്ടിയത് പിൻവലിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. കായകംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടുപോണോയെന്നത് പരിശോധിക്കണമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വൈദ്യുതി മന്ത്രി എം എം മണിയെ അറിയിച്ചു.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഏകപക്ഷിയമായി നടപ്പിലാക്കില്ലെന്ന് എം എം മണി പറഞ്ഞു. സി പി ഐ ഉൾപ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമവായമുണ്ടായാൽ മാത്രമേ അതിരപ്പള്ളി പദ്ധതി നടപ്പിലാക്കൂ. അതിരപ്പള്ളി ഇടതുമുന്നണിയുടെ പൊതുമിനിമം പരിപാടിയിലില്ലെന്നും എം എം മണി പറഞ്ഞു. സന്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായി കേരളത്തെ ഈ മാസം പ്രഖ്യാപിക്കും. 124 മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. മറ്റ് മണ്ഡലങ്ങളിൽ നടപടികൾ ഈ മാസം പൂര്‍ത്തിയാകുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ് വൈറൽ
`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ