മദനി കേരളത്തിലെത്തി; അല്‍പ്പ സമയത്തിനകം അന്‍വാര്‍ശ്ശേരിയിലേക്ക്

Published : Aug 06, 2017, 07:16 PM ISTUpdated : Oct 05, 2018, 12:15 AM IST
മദനി കേരളത്തിലെത്തി; അല്‍പ്പ സമയത്തിനകം അന്‍വാര്‍ശ്ശേരിയിലേക്ക്

Synopsis

മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. ഉച്ചതിരിഞ്ഞ് മൂന്നരയോടെ നെടുമ്പാശേരിയിലെത്തിയ മദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് മദനി അന്‍വാര്‍ശേരിയിലേക്ക് പോയി

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച അബ്ദുന്നാസര്‍ മദ്നി ബംഗളുരു വിമാനത്താവളത്തില്‍ നിന്നാണ് നെടുമ്പേശ്ശേരിയിലെത്തിയത്. കര്‍ണ്ണാടക പൊലീസിനൊപ്പം കേരളാ പൊലീസും സുരക്ഷയൊരുക്കുന്നു. വിമാനചത്താവളത്തില്‍ നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. നീതിയുടെ വഴിയില്‍ തനിക്കൊപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നെന്ന് വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്ന് അന്‍വാര്‍ശ്ശേരിയിലേക്ക് പോയി. രാത്രിയോടെ അദ്ദേഹം കൊല്ലത്ത് എത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കേസിന് പോകാനില്ല, പുതിയ ലാപ്ടോപ് പൊലീസ് വാങ്ങിത്തരണമെന്ന് അഭിറാം; അന്വേഷണം നടത്തി നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി