
ഭോപ്പാല്‍: ലൈംഗിക പീഡനത്തിന് വധശിക്ഷ നല്‍കാന്‍ അനുമതി നല്‍കാന്‍ മധ്യപ്രദേശ് മന്ത്രിസഭയുടെ തീരുമാനം. പന്ത്രണ്ടു വയസ്സുവരെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കാണ് വധശിക്ഷ നൽകാൻ തീരുമാനമായത്. കുട്ടമാനഭംഗക്കേസുകളിലെ പ്രതികൾക്കു വധശിക്ഷ നൽകണമെന്ന പ്രമേയവും മന്ത്രിസഭ പാസ്സാക്കി.
മാനഭംഗക്കേസുകളിലെ പ്രതികൾക്കു ശിക്ഷയും പിഴയും വർധിപ്പിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിൽ മാറ്റം വരുത്തണമെന്ന നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സ്ത്രീകൾക്കെതിരെ സംസ്ഥാനത്തു കുറ്റകൃത്യങ്ങൾ വർധിക്കുന്നതു തടയാൻ പുതിയ നിയമം സഹായകമാകുമെന്നു സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദർ സിങ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒട്ടേറെ പീഡന, ലൈംഗികാതിക്രമ വാർത്തകൾ സംസ്ഥാനത്തുനിന്നു റിപ്പോർട്ട് ചെയ്തിരുന്നു. പത്ത് വയസുകാരിയെ സംസ്ഥാന തലസ്ഥാനത്ത് പീഡിപ്പിച്ചതിന് 67 വയസുകാരനെയും പീഡനത്തിന് സഹായിച്ചതിന് ഒരു സ്ത്രീയും പിടിയിലായിരുന്നു. ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാകുന്നതോടെ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിന് കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam