നാഗ്പുര്‍ ടെസ്റ്റ്; ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു

Published : Nov 27, 2017, 07:27 AM ISTUpdated : Oct 05, 2018, 12:30 AM IST
നാഗ്പുര്‍ ടെസ്റ്റ്; ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു

Synopsis

നാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഒന്‍പത് വിക്കറ്റ് ശേഷിക്കേ ലങ്കയ്ക്ക് 384 റണ്‍സ് കൂടി വേണം.  

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക.ഓപ്പണര്‍ സമരവിക്രമയെ ഇശാന്ത് ശര്‍മ്മ ഇന്നലെ പുറത്താക്കിയിരുന്നു. നേരത്തേ, ഇന്ത്യ ആറ് വിക്കറ്റിന് 610 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.405 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. 

വിരാട് കോലിയുടെ ഇരട്ടസെഞ്ച്വറിയുംരോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.അഞ്ചാം ഇരട്ടസെഞ്ച്വറി നേടിയ കോലി 213 റണ്‍സെടുത്തപ്പോള്‍ രോഹിത് 102 റണ്‍സുമായി പുറത്താവാതെ നിന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം