
ഭോപ്പാല്‍: പരീക്ഷയ്ക്ക്, വെറും പരീക്ഷയല്ല പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാലോ മാര്‍ക്ക് കുറഞ്ഞാലോ മക്കളെ വഴക്ക് പറയുന്ന മാതാപിതാക്കളെ ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ മകന്‍റെ പത്താം ക്ലാസ് തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന പിതാവിനെ കണ്ടിട്ടുണ്ടോ?. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. ഭോപ്പാലിലെ ശിവാജി വാര്‍ഡില്‍സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസ് ആണ് മകന്റെ തോല്‍വി ആഘോഷമാക്കിയത്.
വെറും പടക്കം പൊട്ടിച്ച് ആഘോഷമല്ല, നാട്ടില്‍ എല്ലാവര്‍ക്കും സദ്യ നല്‍കി. മധുരം വിതരണം ചെയ്തു സുരേന്ദ്ര കുമാര്‍ വ്യാസ്. എന്നാല്‍ ബോര്‍ഡു പരീക്ഷകള്‍ ജീവിതത്തിലെ അവസാനത്തെ പരീക്ഷകളല്ല എന്നാണ് എനിക്കു കുട്ടികളോടു പറയാനുള്ളത്. ഇനിയും അവര്‍ മുന്നോട്ടു പോകാനുണ്ട്. കൂടാതെ അടുത്ത വര്‍ഷം പരീക്ഷ വീണ്ടും എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും ഈ പിതാവ് പ്രകടിപ്പിച്ചു.
പിതാവിന്‍റെ ഈ പ്രതികരണം തന്നെ പ്രചോദിപ്പിച്ചു എന്നും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കുമെന്നും മകന്‍ അഷു കുമാര്‍ പറഞ്ഞു. എന്റെ അച്ഛനെ ഞാന്‍ അഭിനന്ദിക്കുന്നു നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം വിജയിക്കാന്‍ ഞാന്‍ പരിശ്രമിക്കും എന്നും മകന്‍ പറയുന്നു. മദ്ധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷ ഫലം വന്നതിനു ശേഷം ആറു കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam