രാജ്യത്ത് വൃത്തിയിലും വെടിപ്പിലും ഒന്നാം സ്ഥാനം മധുര മീനാക്ഷി ക്ഷേത്രത്തിന്

Published : Oct 03, 2017, 12:11 AM ISTUpdated : Oct 05, 2018, 12:20 AM IST
രാജ്യത്ത് വൃത്തിയിലും വെടിപ്പിലും ഒന്നാം സ്ഥാനം മധുര മീനാക്ഷി ക്ഷേത്രത്തിന്

Synopsis

വൃത്തിയുടെയും ശുചിത്വത്തി​ന്‍റെയും കാര്യത്തിൽ ഇനി തമിഴ്​നാട്ടുകാരെ ഇകഴ്​ത്താൻ നോക്കേണ്ട. രാജ്യത്ത്​ ഏറ്റവും ​വൃത്തിയും വെടിപ്പുമുള്ള സ്​ഥലം ഇനി തമിഴ്​നാട്ടിലാണ്​. പ്രതിദിനം പതിനായിരക്കണക്കിന്​ ഭക്​തർ കയറിയിറങ്ങുന്ന മധുര മീനാക്ഷി ക്ഷേത്രത്തിനാണ്​ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പ്രധാന സ്​ഥലമെന്ന പദവി ലഭിച്ചത്​. കേന്ദ്രസർക്കാറി​ന്‍റെ ശുചിത്വപദ്ധതിയായ സ്വച്​ഛത ഹി സേവക്ക്​ കീഴിലാണ്​ പുരസ്​ക്കാരം. താജ്​മഹൽ ഉൾപ്പെടെ രാജ്യത്തെ പത്ത്​ പ്രധാന കേന്ദ്രങ്ങളു​ടെ പട്ടികയിൽ നിന്നാണ്​ മധുര ക്ഷേത്രം തെരഞ്ഞെടുത്തത്​.

അജ്​മീർ ദർഗ, സുവർണ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, ശ്രീ വൈഷ്​ണോ ദേവി ക്ഷേത്രം എന്നിവയും അവസാന പത്തിൽ ഉൾപ്പെട്ടിരുന്നു. ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ മധുര ജില്ലാ കലക്​ടർ വീര രാഘവ റാവുവും കോർപ്പറേഷൻ കമീഷണർ എസ്​. അനീഷ്​ ശേഖറും കേന്ദ്രമന്ത്രി ഉമാഭാരതിയിൽ നിന്ന്​ അവാർഡ്​ സ്വീകരിക്കും. ക്ഷേത്രം വൃത്തിയും പ്ലാസ്​റ്റിക്​ മുക്​തവുമാക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ്​ മധുര കോർപ്പറേഷൻ നടപ്പിലാക്കിയത്​. 60 ജീവനക്കാരെയും 300 വളണ്ടിയർമാരെയും നിയോഗിച്ചായിരുന്നു ശുചീകരണ ജോലികൾ.

ടി.വി.എസ്​, ത്യാഗരാജർ മിൽസ്​ തുടങ്ങിയ വ്യവസായ സ്​ഥാപനങ്ങള്‍ ജീവനക്കാരെ ശുചീകരണ ജോലികൾക്കായി വിട്ടുനൽകുകയും ചെയ്​തിരുന്നു. 25 ഇ -ടോയ്​ലറ്റുകളും 15 വാട്ടർ എ.ടി.എമ്മുകളും ക്ഷേത്ര പരിസരത്ത്​ ഭക്​തർക്കായി ഒരുക്കിയിട്ടുണ്ട്​. ക്ഷേത്രത്തിലും പരിസരത്തും സെപ്​റ്റംബർ 30 മുതൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക്​ കോർപ്പറേഷൻ 50 രൂപ പിഴയും ചുമത്തുന്നുണ്ട്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുഡിഎഫിൽ അ‍ർഹമായ പരിഗണന ലഭിക്കും', നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'