
എറണാകുളം: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു അധ്യാപകനും ഉണ്ടായിരുന്നതായി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. കൂട്ടുനിന്ന 11 അധ്യാപകര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തണം. സംഭവ സമയത്ത് ആറ് പൊലീസുകാര്‍ കോളേജിലുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ തടഞ്ഞില്ലെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാര്‍ക്കെതിരെ ഭരണസമിതി നടപടിയ്ക്ക് ശുപാര്‍ശ ചെയ്തു.
മഹാരാജാസില്‍ കസേര കത്തിച്ച സംഭവത്തില്‍ ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയെ പൂര്‍ണമായും പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ സമര്‍പ്പിതച്ചിരിക്കുന്നത്. ജനുവരി 19ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തി്ക്കും മുമ്പ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്തികളുടെ പ്രകടനത്തില്‍ കോളേജിന് പുറത്തു നിന്നുളള നാല് അധ്യാപകരുള്‍പ്പടെ 11 അധ്യാപകര്‍ പങ്കെടുത്തിരിന്നു.
പ്രിന്‍സിപ്പലെ പുറത്താക്കണമെന്ന് ഇവര്‍ പ്രസംഗിച്ചതായി മൊഴി കിട്ടിയിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് വിദ്യാര്‍ത്തികള്‍ കസേര പുറത്തെടുക്കുമ്പോള്‍ 6 പൊലീസുകാര്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ സംഘര്‍ഷമുണ്ടായിട്ടും പൊലീസുകാര്‍ കയ്യും കെട്ടി നോക്കി നിന്നു. കസേര കത്തിച്ചത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള 10 എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.
അവര്‍ക്കൊപ്പം കസേര കത്തിക്കാന്‍ ഒരധ്യാപകനും ഉണ്ടായിരുന്നു. പൊതുസ്വത്ത് നശിപ്പിക്കല്‍, അനുമതിയില്ലാതെ പുറത്തു നിന്ന് ക്യാമ്പസില്‍ പ്രവേശിക്കല്‍ എന്നിവക്കെതിരെ പൊലീസും കോള്ജ് അഝികൃതരും
അന്വേഷിക്കണമെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam