
മുംബൈ: ലോങ്ങ് മാർച്ചിനു ശേഷം മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് സമ്മർദ്ദത്തിലാക്കി കർഷകരുടെ പുതിയ നീക്കം. ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബുല്‍ധാന ജില്ലയിലെ 91 കര്‍ഷകർ ഗവർണർക്ക് കത്ത് അയച്ചു. സംസ്ഥാന സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് കത്തിലെ ആരോപണം.
കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച കാരണം ജീവിക്കാൻ വഴിയില്ലെന്ന് കാണിച്ചാണ് കര്‍ഷകര്‍ ഗവർണർക്കും ജില്ലാ മജിസ്ട്രേറ്റിനും കത്തെഴുതിയത്. മഹാരാഷ്ട്രയിലെ ബുൽധനയിൽ ദേശീയ പാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതിന്‍റെ നഷ്ടപരിഹാരവും ഇതുവരെ കിട്ടിയില്ലെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ദയാവധം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ദേശീയപാത വീകസനത്തിനായി ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കൃഷി ഉണ്ടായ നഷ്ടം നികത്താം എന്ന സർക്കാർ ഉറപ്പും നടപ്പാക്കിട്ടില്ല. സര്‍ക്കാരിന്റെ നിരന്തര അവഗണനയെതുടര്‍ന്ന് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. തങ്ങളുടെ കുടുംബത്തിന് ഭക്ഷണം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ദയാവധം അനുവദിക്കണമെന്നാണ് കര്‍ഷകര്‍ കത്തിൽ ആവശ്യപ്പെടുന്നു.
ദേശീയ ശ്രദ്ധ ആകർഷിച്ച ലോങ്ങ് മാർച്ചിൽ സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പിലാക്കില്ലെന്നും കർഷകർ ആരോപിക്കുന്നു. ദയാവധം ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ സര്‍ക്കാരിനെ സമീപിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നേടിയിട്ടുണ്ട് .ഇത് ബിജെപി സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .ഈ മാസം ആദ്യം 50,000 ഓളം കര്‍ഷകര്‍ മുംബൈയിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ സർക്കാർ നൽകിയ ഉറപ്പുകൾ പലതും നടപ്പാക്കാനായിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് ബുൽധാനിലെ സംഭവങ്ങൾ. പ്രതിഷേധങ്ങൾ വീണ്ടും ശക്തി പ്രാപിക്കുന്നത് ഫട് നവസ് സർക്കാരിനു വീണ്ടും തലവേദനയാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam