മഹാശ്വേതാ ദേവി അന്തരിച്ചു

By Web DeskFirst Published Jul 27, 2016, 11:33 PM IST
Highlights

പ്രമുഖ സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാ ദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ബെല്‍ വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ സാഹിത്യത്തില്‍ സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരിയാണ് വിടവാങ്ങിയത്. 2006ല്‍ രാജ്യം മഹാശ്വേതാ ദേവിയെ പദ്മവിഭൂഷന്‍ നല്‍‌കി ആദരിച്ചു. 1996ലാണ് മഹേശ്വേതാദേവിക്ക് ജ്ഞാനപീഠം ലഭിച്ചത്. 1979ല്‍ ആരണ്യേര്‍ അധികാര്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ഹജാര്‍ ചുരാഷിര്‍ മാ, അഗ്നി ഗര്‍ഭ, ആരേണ്യര്‍ അധികാര്‍, ബ്യാധ് ഖണ്ട, ചോട്ടി മുണ്ട, ബാഷി ടുണ്ടു എന്നിവയാണ് പ്രധാന കൃതികള്‍. 1926 ധാക്കയിലായിരുന്നു മഹാശ്വേതാദേവി ജനിച്ചത്. കവി മനീഷ് ഘട്ടകിന്റെയും എഴുത്തുകാരിയും സാമുഹ്യപ്രവര്‍ത്തകയുമായ ധാരിത്രീദേവിയുടെയും മകളാണ്.

click me!