
ദില്ലി: ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പുനരന്വേഷണ സാധ്യത ഇല്ലെന്നായിരുന്നു സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി അമരീന്ദര്‍ ശരണ്‍ നൽകിയ റിപ്പോര്‍ട്ട്. ഗാന്ധിജിയുടെ ദേഹത്ത് പതിച്ച എല്ലാ ബുള്ളറ്റുകളും നാഥൂറാം ഗോഡ്സേയുടെ തോക്കിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ്.
ഇതിൽ ഇനി മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ല. ഗാന്ധിവധത്തിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam