
തിരുവനന്തപുരം: ടെലിഫിലിം സംവിധായകന്റെ കൊലപാതകവുമായ ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കുന്നുകുഴി സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സഞ്ജയ് വർമ്മയാണ് അറസ്റ്റിലായത്. മാർച്ച് 22നാണ് ടെലിഫിലിം സംവിധായകൻ സൈബിനെ സഞ്ജയും സംഘവം ചേർന്ന് കുന്നികുഴിയിൽ വച്ച് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈബിൻ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ഇതിനുശേഷം ഒളവിൽ പോയ പ്രതിയെ കായംകുളത്തുവച്ചാണ് ഷാഡോ സംഘം അറസ്റ്റ് ചെയ്തത്. എൽഡിഎഫിന്റെ നിയമസഭാ മാർച്ചിനിടെ മെഡിക്കൽ കോളജ് സിഐയായിരുന്ന ഷീൻ തറയിലിനെ മർദ്ദിച്ച കേസിലും പ്രതിയാണ് സഞ്ജയ്. ഒളിവിലായിരുന്നപ്പോഴും ഗുണ്ടാ പ്രവർത്തനങ്ങളിൽ ഇയാള്‍ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam